എല്ലാവർക്കും ഇഷ്ടമുള്ള, വളരെ സ്വാദേറിയ ഒരു വിഭവമാണ് ഇലയട. കുറഞ്ഞ സമയം കൊണ്ട് ഇലയട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാം
ചേരുവകള്‍
അരിപ്പൊടി- അരക്കിലോ
നെയ്യ്- 2 സ്പൂണ്‍
ചുക്കു പൊടി- ഒരു ടീസ്പൂണ്‍
ഏലക്കാപ്പൊടി – ഒരു ടീസ്പൂണ്‍
വാഴയില- അട പൊതിയാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളമൊഴിച്ച് ശര്‍ക്കര ഉരുക്കിയെടുക്കുക. ഉരുക്കിയ ശര്‍ക്കര ഇഷ്ടമില്ലാത്തവര്‍ക്ക് ഇത് ചെറുതായി ചുരണ്ടിയെടുക്കാവുന്നതാണ്. ഇതിലേക്ക് നേന്ത്രപ്പഴവും തേങ്ങ ചിരകിയതും മിക്സ് ചെയ്യുക. അല്‍പസമയത്തിനു ശേഷം, ഇതിലേക്ക് ചുക്കുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കുക.
ഇതിനുശേഷം, കഷണങ്ങളായി കീറിയെടുത്ത വാഴയില ചെറുതായി വാട്ടിയെടുക്കുക. അരിപ്പൊടിയും നെയ്യും വെള്ളവും ഇഡലിമാവിന്റെ പരുവത്തില്‍ കലക്കിയത് ഇലയില്‍ ഒഴിക്കുക. ഇലയില്‍ വെച്ചു തന്നെ ഇത് പരത്തിയെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇനി ഇതിലേക്ക് ആദ്യം ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന കൂട്ട് മുകളിലായി വിതറണം.
ശേഷം, ഇല പകുതിയ്ക്ക് വെച്ച് മടക്കി തുറന്ന് വെച്ചിരിയ്ക്കുന്ന ഭാഗവും ഇലയുടെ രണ്ടറ്റവും മടക്കണം. ഇതുപോലെ എല്ലാ ഇലകളിലും അടപരത്തി മടക്കിയതിനു ശേഷം, ഇഡലി ചെമ്പിലോ കുക്കറിലോ വെച്ച് ആവിയില്‍ വേവിച്ചെടുക്കാം. നല്ല സ്വാദിഷ്ഠമായ ആവി പറക്കുന്ന ഇലയട റെഡി.
Post Your Comments