വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാവുന്ന ഒരു സൂപ്പര്‍ വിഭവമാണ് കടലപ്പരിപ്പ് കട്‌ലറ്റ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പോഷക സമൃദ്ധമായ വിഭവമാണിത്. ചന ദാല്‍ ടിക്കി എന്നും അറിയപ്പെടുന്ന ഈ വിഭവം പ്രോട്ടീന്‍ നിറഞ്ഞതും വളരെ ആരോഗ്യകരവുമായ പലഹാരമാണ്.
ചന ദാലും വളരെ കുറച്ചു സ്പൈസസും മാത്രമാണ് ഈ വിഭവം തയ്യാറാക്കാന്‍ ആവശ്യം. ഇത് തയ്യാറാക്കുന്നതിന് മുന്‍പായി കടലപ്പരിപ്പ് 4 -5 മണിക്കൂര്‍ കുതിരാന്‍ ഇടണം. അതിനു ശേഷം പരിപ്പ് അരച്ച് കുറച്ചു സുഗന്ധവ്യഞ്ജനങ്ങള്‍ കൂടി ചേര്‍ത്ത് വൃത്താകൃതിയില്‍ കട്‌ലറ്റ് ഷേപ്പില്‍ ആക്കി എണ്ണയില്‍ പൊരിച്ചു ഗ്രീന്‍ ചട്നി കൂട്ടി കഴിക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം നാരുകള്‍ ചന ദാലില്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയുടെ സ്രോതസാണിത്.
ചേരുവകള്‍
1. ചന ദാല്‍ (3 -4 മണിക്കൂര്‍ കുതിര്‍ത്തത്)- 1 കപ്പ്
2. മഞ്ഞള്‍ – ½ സ്പൂണ്‍
3. മുളക് പൊടി – അര സ്പൂണ്‍
4. പച്ചമുളക് – 2
5. വെളുത്തുള്ളി – 3 എണ്ണം
6. കറിവേപ്പില- 1 തണ്ട്
7. എണ്ണ – വറുക്കുന്നതിന്
8. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പ് കുതിര്‍ത്തതിനൊപ്പം മഞ്ഞള്‍പ്പൊടി, മുളക് പൊടി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഈ മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ഉള്ളംകൈയില്‍ വെച്ച് പരത്തിയെടുക്കുക. ഇത് എണ്ണയില്‍ ഇട്ട് നന്നായി മൊരിഞ്ഞ് വരുന്ന രീതിയില്‍ വറുത്ത് എടുക്കാം.
Post Your Comments