
തിരുവനന്തപുരം : കാസര്‍ഗോഡ് സിറ്റിംഗ് എം.പി പി.കരുണാകരന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനു പിന്നിലുള്ള കാരണം വ്യക്തമാക്കി സിപിഎം സംസ്ഥാന ജറല്‍ സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ നിലവിലെ എംപിമാരില്‍ കാസര്‍കോട് നിന്നുള്ള പി കരുണാകരന്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ പി കരുണാകരന്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായിരുന്നു. എന്നാല്‍ കരുണാകരനെ ഒഴിവാക്കിയതിനെ കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചു.
കരുണാകരന്‍ മൂന്ന് തവണ എംപിയായിരുന്നിട്ടുണ്ട്. അതുകൊണ്ട് മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല കരുണാകരനെ പാര്‍ട്ടി സംഘടനാ സംവിധാനത്തിലേക്ക് ആവശ്യമുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments