KeralaLatest News

സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി: പട്ടിക ഇങ്ങനെ

കാസര്‍കോട് പി. കരുണാകരനെ മാറ്റിയതൊഴിച്ചാല്‍ മറ്റു സിറ്റിംഗ് എം.പിമാര്‍ക്കെല്ലാം സിപിഎം സീറ്റ് ല്‍കിയിട്ടുണ്ട്

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളുടെ വിവരം നേതൃത്വം പുറത്തുവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഔദ്യാഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 16 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

കാസര്‍കോട്- കെ.പി സതീഷ് ചന്ദ്രന്‍, പൊന്നാന്നിയില്‍ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി.വി അന്‍വര്‍ മത്സരിക്കും. വടകര-പി.ജയരാജന്‍. .മലപ്പുറത്ത് എസ്എഫ്‌ഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വി.പി സാനുവാണ് മത്സരിക്കുന്നത്. പാലക്കാട് സിറ്റിംഗ് എം.പി എം.ബി രാജേഷും ആലത്തൂരില്‍ നിന്ന് പി.കെ ബിജുവും മത്സരിക്കും ഇത് മൂന്നാമതാണ് ഇരുവരും് ലോക്‌സഭയിലേയ്ക്ക് ജനവിധി തേടുന്നത്. മറ്റു മണ്ഡലങ്ങളില്‍ സിപിഎമ്മിനു വേണ്ടി മത്സരിക്കുന്ന സിറ്റിംഗ് എം.പി മാര്‍ ഇടുക്കി-ജോയ്‌സ് ജോര്‍ജ്(സ്വതന്ത്രന്‍) എ. സമ്പത്ത് -ആറ്റിങ്ങല്‍, ആലത്തൂര്‍-പി.കെ ബിജു, ചാലക്കുടി-ഇന്നസെന്റ്, കണ്ണൂര്‍-പി.കെ ശ്രീമതി. ഇത് നാലാം തവണയാണ് എ സമ്പത്ത് ആറ്റിങ്ങളില്‍ മത്സരിക്കുന്നത്.

എറണാകുളം-പി രാജീവ്, കൊല്ലം- കെ. എന്‍ ബാലഗോപാല്‍, ആലപ്പുഴ-കെ.എം ആരിഫ്, കോഴിക്കോട് -എ പ്രദീപ് കുമാര്‍ (നിലവില്‍ കോഴിക്കോട് നോര്‍ത്ത് എംഎല്‍എ) കോട്ടയം-വി.എന്‍ വാസന്‍, പത്തനംതിട്ട-വീണാ ജോര്‍ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button