ഗാസിയാബാദ്: കാര്‍ ഇടിച്ചതിനെ കുറിച്ച് ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിലിരുത്തി യുവാവ് 2 കിലോ മീറ്റര്‍ ഓടിച്ചു പോയ യുവാവ് പിടിയില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കേസില്‍ പ്രതിയായ കാബ് ഡ്രൈവര്‍ രോഹൻ മിത്തല്‍ (21) ആണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കാബ് ഡ്രൈവർ വിർഭൻ സിംഗിനെയാണ് ഇയാള്‍ ബോണറ്റില്‍ ഇരുത്തി യാത്ര ചെയ്തത്.
നോയിഡ 62ലേക്ക് മടങ്ങിവരികയായിരുന്ന ഡ്രൈവർ വിർഭൻ സിംഗിന്റെ കാറിൽ അമിത വേഗതയിലെത്തിയ രോഹന്റ് കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ രോഹന്റെ കാര്‍ തടഞ്ഞ് വിർഭൻ സിംഗ് ഇക്കാര്യം ചോദിക്കാനായി ചെന്നു. സ്വന്തം കാര്‍ റോഡരികില്‍ ഒതുക്കി ശേഷം മിത്തലിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ കാറുമായി പോകാന്‍ യുവാവ് ശ്രമിക്കവെ വിർഭൻ സിംഗ് വാഹനത്തിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നു. എന്നാല്‍ വിർഭനേയും യുവാവ് രണ്ടു കിലോമീറ്ററോളം കാര്‍ ഓടിച്ചു പോകുകയായിരുന്നു. ഒടുവിൽ നാട്ടുകാരും പോലീസും ചേർന്ന് കാര്‍ തടഞ്ഞാണ് വിര്ഭനെ രക്ഷപ്പെടുത്തിയത്. രോഹനെ പോലീസ് അറസ്റ്റ് ചെയ്തു.
#WATCH In a shocking case of road rage seen in Ghaziabad, driver of a car drove for almost 2 kilometers with a man clinging on to the car bonnet. The driver was later arrested by Police (6.3.19) (Note:Strong language) pic.twitter.com/hocrDi7qgg
— ANI UP/Uttarakhand (@ANINewsUP) March 7, 2019
Post Your Comments