KeralaLatest NewsNews

ആലത്തൂര്‍ മണ്ഡലത്തില്‍ ഇപ്പോഴും ചര്‍ച്ച് ട്രിബ്യൂണല്‍ ബില്ല് തന്നെ; തെരഞ്ഞെടുപ്പില്‍ കാണിക്കാമെന്ന് പ്ലാച്ചിമട

ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ കുടിവെള്ളത്തിന് പുറമെ ഇത്തവണയും ചര്‍ച്ച ചെയ്യുന്നത് പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല് തന്നെയാണ്. ഇതിന്റെ പരിണിതഫലം തെരഞ്ഞെടുപ്പിലാണ് പ്രതിഫലിക്കുകയെന്ന് പ്ലാച്ചിമടക്കാര്‍ പറയുന്നു. രാഷ്ട്രപതി മടക്കിയ ബില്ലിന്‍മേല്‍ സംസ്ഥാനം വ്യക്തത വരുത്താത്തതും നഷ്ടപരിഹാരം നല്‍കാത്തതുമാണ് പ്ലാച്ചിമടയിലെ പ്രധാന പ്രശ്‌നം.

ആലത്തൂര്‍ മണ്ഡലത്തിലെ കിഴക്കന്‍ പ്രദേശമാണ് പ്ലാച്ചിമട. കൊക്കക്കോള കമ്പനി ജലചൂഷണം നടത്തുന്നെന്ന പരാതിയെത്തുടര്‍ന്ന്, 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തി. പ്രദേശവസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയില്‍ നിന്നും ഈടാക്കാമെന്ന് റിപ്പോര്‍ട്ടും നല്‍കി. 2011ല്‍ നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തു. എന്നാല്‍, വ്യക്തതക്കുറവിന്റെ പേരില്‍ ബില്ല് മടക്കി. സംസ്ഥാന സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കിയെങ്കിലും ഒന്നുമായില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്ലാച്ചിമടക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button