KeralaLatest News

പ്ലാച്ചിമടയിൽ പുതിയ കമ്പനി തുടങ്ങാൻ നീക്കവുമായി കൊക്കക്കോള

പാലക്കാട്: പ്ലാച്ചിമടയിൽ പുതിയ കമ്പനി തുടങ്ങാൻ നീക്കവുമായി കൊക്കക്കോള. ഭൂഗർഭ ജല ചൂഷണം നടന്നതിനെത്തുടർന്ന് 14 വർഷം മുമ്പാണ് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി അടച്ചുപൂട്ടുന്നത്. തുടർന്ന് കാടുപിടിച്ചു കിടക്കുകയായിരുന്ന 34 ഏക്കർ വരുന്ന ഫാക്ടറി പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കിത്തുടങ്ങി.

ശീതള പാനീയമായ കൊക്കക്കോളയുടെ ഉത്പാദനം നിർത്തിയെങ്കിലും മാങ്ങയിൽ നിന്നുൾപ്പെടെ പഴച്ചാർ സംസ്കരണ സംഭരണ കേന്ദ്രമെന്ന ആശയം കമ്പനി വർഷങ്ങൾക്ക് ശേഷം മുന്നോട്ട് വച്ചിരുന്നു. ജലചൂഷണം നടക്കുമെന്ന ആശങ്കയിൽ പദ്ധതി മുന്നോട്ടുപോയില്ല. ഇതുൾപ്പെടെയുളള ഫുഡ്‍പാർക്കിന് കളമൊരുങ്ങുന്നതായാണ് വിവരം.

ഇപ്പോഴിതാ പുതിയ കമ്പനിക്കായുള്ള അനുമതിക്കായി കമ്പനി അധികൃതർ സമീപിച്ചിട്ടില്ലെന്നാണ് പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പറയുന്നത്. കുടിവെളളമുപയോഗിച്ചുളള ഒരു വ്യവസായവും ഇവിടെ ഇനി അനുവദിക്കില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. തത്ക്കാലം പുതിയ പദ്ധതികളില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button