KeralaNewsIndia

പ്ലാ​​ച്ചി​​മ​​ട​​യി​​ലെ ഇ​​ര​​ക​​ൾ​​ക്ക് നീ​​തി കി​​ട്ടും​​വ​​രെ സ​​മ​​രം തു​​ട​​രു​മെന്ന് സമര സമിതി

പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നീതി കിട്ടുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് കൊക്കക്കോള വിരുദ്ധ സമര സമിതി. പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പ്രവര്‍ത്തിക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ജനജീവിതം ദുസ്സഹമാക്കിയ കമ്പനിയെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സമര സമിതി ആവശ്യപ്പെടുന്നു. പ്ലാച്ചിമട ട്രിബ്യൂണല്‍ രൂപീകരിക്കുന്നതടക്കമുള്ള സമരസമിതിയുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചതിനു ശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ. പ്ലാച്ചിമട ട്രിബൂണല്‍ ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കണം. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

സമര സമിതി പാലക്കാട് കളക്ട്രേറ്റിന് മുമ്പില്‍ നടത്തിയിരുന്ന സമരം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് നിര്‍ത്തി വെച്ചത്. സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വം ഇടപെടുകയും പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്ന് മാസത്തെ സാവകാശം ചോദിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കോളക്കമ്പനികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

സാമൂഹിക പ്രവര്‍ത്തക അരുണ റോയ്യുടെ നേതൃത്വത്തില്‍ രാജ്യത്തെ നൂറു കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകര്‍ കൊക്കക്കോള കമ്പനിയും ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയും അഴിമതിയും പുറത്തു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button