പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുന്ന പശ്ചാത്തലത്തിൽ പ്ലാച്ചിമട സമരം ശക്തമാക്കാനൊരുങ്ങി സമര സമിതി.
ALSO READ: മഹീന്ദ്രയുടെ ജനപ്രിയ എസ് യു വി നിരത്തൊഴിയുന്നു
ഇതില്‍ പ്രതിഷേധിച്ച് ജല വിഭവ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് സമര സമിതി തിങ്കളാഴ്ച മാര്‍ച്ച് നടത്തും. പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നടപ്പാക്കി ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.
2009 ലെ ഉന്നാധികാര സമിതി പ്ലാച്ചിമടയില്‍ കുടിവെള്ള ക്ഷാമത്തിന് കാരണമായത് കൊക്കകോള കമ്പനിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനി നല്‍കണമെന്ന റിപ്പോര്‍ട്ടും നല്‍കി. ഇതിന്റെ ഭാഗമായി 2011 ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ല് നിയമസഭയില്‍ പാസ്സാക്കിയിരുന്നു. പിന്നീട് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചെങ്കിലും വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി ബില്‍ മടക്കി അയക്കുകയായിരുന്നു. ഇതിന്‍ മേല്‍ വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തതാണ് വീണ്ടും പ്രക്ഷോഭവുമായി സമരസമിതി ഇറങ്ങാൻ കാരണം.
Post Your Comments