KeralaLatest NewsNews

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന് വേണ്ടി സമര സമിതി പ്രക്ഷോഭത്തിലേക്ക്

സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം

പ്ലാച്ചിമട: പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്ലാച്ചിമട സമരസമിതി നേതാക്കള്‍. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. കുടിവെളളം മുട്ടിച്ച കമ്പനിക്കെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് മൂന്നാംഘട്ട സമരം.

കുടിവെളള ചൂഷണം കണ്ടെത്തിയത് മൂലം കമ്പനി പൂട്ടിയതും പ്ലാച്ചിമട ട്രിബ്യൂണല്‍ രൂപീകരിച്ചതും തുടര്‍ സമരങ്ങളുടെ ഫലമായിരുന്നു. 2009 ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയില്‍ നിന്നും ഈടാക്കാമെന്ന് റിപ്പോര്‍ട്ടും അന്ന് നല്‍കിയിരുന്നു. 2011 ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് നിയമസഭ പാസ്സാക്കി. രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യക്തതക്കുറവിന്റെ പേരില്‍ ബില്ല് മടക്കി. സംസ്ഥാന സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. പ്രാദേശിക സമരങ്ങളെ തുടര്‍ന്ന് 2017 ല്‍, പരിഹാരമുറപ്പെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. ഇതും കടലാസില്‍ മാത്രമാണെന്ന് സമരസമിതി ആരോപിക്കുന്നു. പ്ലാച്ചിമടയില്‍ പുതിയ പദ്ധതിക്ക് കളമൊരുങ്ങുന്നത് പ്രതിഷേധത്തിന് കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button