Latest NewsKerala

കർഷക ആത്മഹത്യ ; രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസം ഇന്ന് കട്ടപ്പനയിൽ

ഇടുക്കി: സംസ്ഥാനത്ത് കർഷക ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം ഇടുക്കിയിൽ നടത്തുന്നു. കർഷക ആത്മഹത്യയിൽ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ആരോപണം. രാവിലെ 10 ന് തുടങ്ങുന്ന ഉപവാസസമരം യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം ചെയ്യും.

പ്രളയാനന്തരം കാര്‍ഷികമേഖലയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും  ഇതാണ് കർഷക ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മൊറട്ടോറിയം പ്രഖ്യാപിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. ഉപവാസസമരം വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കേരളകോണ്ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപിയും പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button