വാദം പൂര്‍ത്തിയായി അയോധ്യക്കേസ് വിധി പറയാന്‍ മാറ്റി. മധ്യസ്ഥ ശ്രമത്തിനുള്ള സാധ്യത ആരായണമെന്ന നിരീക്ഷണത്തോടെയാണ് കേസ് വിധി പറയാന്‍ മാറ്റിയത്. മധ്യസ്ഥന്മാരുടെ പേരുകള്‍ ഉടന്‍ നിര്‍ദേശിക്കാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെട്ടു.്ര
അതേസമയം മധ്യസ്ഥ ചര്‍ച്ചകളില്‍ ഹിന്ദു സംഘടനകള്‍ അതൃപ്തി അറിയിച്ചു. മധ്യസ്ഥത സംബന്ധിച്ച് പൊതുജനങ്ങള്‍ അറിയാന്‍ നോട്ടീസ് ഇറക്കണമെന്ന് ഹിന്ദുസംഘടനകള്‍ ആവശ്യപ്പെട്ടു. മധ്യസ്ഥചര്‍ച്ച തുടങ്ങും മുമ്പ് പരാജയമാണെന്ന് പറയുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ശ്രീ രാമന് ജനിച്ച സ്ഥലത്തു ക്ഷേത്രം പണിയണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹിന്ദു സംഘടനകള്‍. എന്നാല്‍ മധ്യസ്ഥത്തിനു തയ്യാറാണെന്ന നിലപാടാണ് മുസ്ലിം സംഘടനകളുടേത്.
മധ്യസ്ഥശ്രമങ്ങളുടെ ഫലത്തെക്കുറിച്ച് ആകുലതകളില്ലെന്നും മധ്യസ്ഥ ശ്രമങ്ങള്‍ അതീവ രഹസ്യമായായിരിക്കും നടക്കുകയെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. രണ്ട് സമുദായങ്ങള്‍ ുള്പ്പെടുന്ന കേസില്‍ മധ്യസ്ഥ ശ്രമങ്ങളുടെ സാധ്യതവിഷയില് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചെങ്കിലും
വിഷയം രമ്യമായി പരിഹരിക്കാന്‍ മധ്യസ്ഥശ്രമത്തെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ പരിഭാഷപ്പെടുത്തിയ രേഖകളുടെ ആധികാരികത പരിശോധിക്കാനായി 6 ആഴ്ചത്തെ സമയം കോടതി നല്‍കിയിട്ടുണ്ട്. മധ്യസ്ഥത്തിനു ഉത്തരവിട്ടാല്‍ ഈ 6 ആഴ്ച്ച സമയത്തു അതു നടക്കും. ശ്രമം പരാജയപ്പെട്ടാല്‍ അന്തിമ വാദം തുടങ്ങുന്ന നടപടിയിലേക്ക് കോടതി വീണ്ടും കടക്കും.
Post Your Comments