പാകിസ്താന്‍: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ കരുതല്‍ തടവിലെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഷഹരാര്‍ അഫ്രീദി. അബ്ദുള്‍ റഊഫ് അസറിനെ കരുതല്‍ തടവിലാക്കിയെന്നാണ് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മസൂദ് അസറിന്റെ ഇളയ സഹോദരനാണ് ഇയാള്‍. കൂടാതെ ജയ്‌ഷെ കമാന്‍ഡര്‍ കൂടിയാണ്.
റൗഫ് അസ്ഗര്‍ അടക്കം നിരോധിച്ച സംഘടനയിലെ 44 പ്രവര്‍ത്തകരെ പിടികൂടിയതായാണ് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഷഹരാര്‍ അഫ്രീദി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. നിരോധിക്കപ്പെട്ട സംഘടനകള്‍ക്കെതിരായ നടപടികള്‍ക്കു വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് കരുതല്‍ നടപടിയെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത്. ഭീകരവാദത്തിന്റെ പേരില്‍ ഒത്തിരിയേറെ സമ്മര്‍ദത്തില്‍ ആയതിനു ശേഷം പാക്കിസ്ഥാന്‍ ഭീകരസംഘടന ആയ ജമാ അത്ത് ഉദുവ നിരോധിച്ചിരുന്നു.
ജയ്‌ഷെ തലവന്റെ സഹോദരന്‍ അറസ്റ്റിലായ നടപടി ഇന്ത്യയുടെ സമ്മര്‍ദം മൂലമല്ലെന്നും നാഷണല്‍ ആക്ഷന്‍ പ്ലാന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെങ്കില്‍ അവരെ വിട്ടയക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Post Your Comments