Latest NewsKerala

മസൂദ് അസ്ഹറിനെ ഭീകരരനായി പ്രഖ്യാപിക്കണം; ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ച ഇന്ന്

ന്യൂയോര്‍ക്ക്: ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതി യോഗം ചേരും. എന്നാല്‍, വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായില്ല. തുടര്‍ന്ന് വിഷയം യുഎന്‍ രക്ഷാ സമിതിക്ക് മുമ്പാകെ എത്തി. രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ഏറിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ചൈന നിലപാട് മയപ്പെടുത്തുമെന്നാണ് സൂചന. പ്രശ്‌നം ശരിയായ മാര്‍ഗത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശ കാര്യ വക്താവ് ഗെങ് ഷുവാങ് ബെയ്ജിങില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് കഴിഞ്ഞ മാസം പ്രമേയം കൊണ്ടു വന്നത്. പുല്‍വാമ ഭീകരാമക്രമണത്തന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി. രക്ഷാ സമിതിയില്‍ ചര്‍ച്ച വന്നാല്‍ എതിര്‍പ്പിന്റെ കാരണം ചൈനക്ക് പരസ്യപ്പെടുത്തേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രത്യേക സമിതിയില്‍ വെച്ച് തന്നെ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ചൈനയുടെ നീക്കം. പ്രത്യേക സമിതിയിലെ ചര്‍ച്ചകള്‍ക്ക് രഹസ്യ സ്വഭാവമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button