വാഷിങ്ടൺ: ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ നടപടി യു.എസ് നയതന്ത്ര വിജയമെന്ന പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ദീർഘകലമായി മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്താൻ കാത്തിരിക്കുന്ന ആഗോള സമൂഹത്തിൻെറയും ഭീകരതക്കെതിരെയുള്ള അമേരിക്കൻ നയതന്ത്രത്തിൻെറയും വിജയമാണിതെന്നാണ് യു.എൻ നടപടിയെ പ്രകീർത്തിച്ചുകൊണ്ടുള്ള കൊണ്ടുള്ള ട്വീറ്റിൽ അദ്ദേഹത്തിന്റെ വാക്കുകൾ ,
ദക്ഷിണേഷ്യയിൽ സമാധനം സ്ഥാപിക്കുന്നതിനായുള്ള സുപ്രധാന ചുവടുവെപ്പു കൂടിയാണിതെന്നും സൂചിപ്പിച്ച പോംപിയോ മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ യു.എൻ നടപടിക്കായി പ്രവർത്തിച്ച യു.എസ് പ്രതിനിധികൾക്ക് ട്വിറ്ററിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Congrats to our team @USUN for their work in negotiating JEM's Masood Azhar's #UN designation as a terrorist. This long-awaited action is a victory for American diplomacy and the international community against terrorism, and an important step towards peace in South Asia.
— Secretary Pompeo (@SecPompeo) May 2, 2019
Post Your Comments