NewsInternational

പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് മാറ്റിയാതായി റിപ്പോർട്ട്

ലാഹോർ : പാകിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മർദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്ന് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് മാറ്റിയാതായി റിപ്പോർട്ടുകൾ. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീർ എന്നാണ് ഇപ്പോൾ ജെയ്‌ഷെ മുഹമ്മദിന്‍റെ പുതിയ പേരെന്നാണ് രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയത്.

Also read : പാകിസ്ഥാന്‍ ഇപ്പോള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം അബദ്ധങ്ങള്‍ മാത്രമാണ് : പാകിസ്ഥാനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ ഇളയ സഹോദരൻ മുഫ്തി അബ്ദുൽ റൗഫിനാണ്ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം. കാശ്മീരിലെ പുൽവാമയിൽ നടന്ന തീവ്രവാദി ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് എറ്റെടുത്തിരുന്നു. 0 സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീര മൃത്യു വരിച്ചത്.. ഇതോടെ മസൂദ് അസ്ഹറിനെതിരായ നീക്കത്തിന് ഇന്ത്യയും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button