കുവൈറ്റ് : കുവൈറ്റില്‍ സന്ദര്‍ശന വിസകളിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. തൊഴില്‍ വിസക്കാരുടേതിന് സമാനമായ രീതിയില്‍ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശമാണ് നീണ്ട ഇടവേളക്കു ശേഷം വീണ്ടും ചര്‍ച്ചയാകുന്നത്.
സന്ദര്‍ശന വിസക്കാര്‍ക്കു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്ന കരട് നിര്‍ദേശം രണ്ടു വര്‍ഷം മുന്‍പാണ് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ടത്. പാര്‍ലമെന്റിലെ ആരോഗ്യസമിതി, നിര്‍ദേശം പരിശോധിക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തു സ്ഥിരമായി താമസാനുമതി ഉള്ള വിദേശികള്‍ക്ക് മാത്രമാണ് 1999 ലെ ഹെല്‍ത് ഇന്‍ഷുറന്‍സ് നിയമപ്രകാരം ആരോഗ്യപരിരക്ഷ നിര്‍ബന്ധമുള്ളത്.
അതിനാല്‍ പഴയ നിയമം ഭേദഗതി ചെയ്യണമെന്നാണ് ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട്. ഇക്കാര്യമാകും ചേരുന്ന പാര്‍ലിമെന്റ് റെഗുലര്‍ സെഷനില്‍ ചര്‍ച്ചയാകുക. നിര്‍ദേശം നിയമമായാല്‍ വിദേശികളുടെ സന്ദര്‍ശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെ രേഖ സ്‌പോണ്‍സര്‍ സമര്‍പ്പിക്കേണ്ടി വരും. തുടര്‍ന്ന് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സിന്റെ പരിരക്ഷയില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗജന്യമായി ലഭിക്കും.
Post Your Comments