തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നൽകുന്നത്
കെ സുരേന്ദ്രൻ നയിക്കുന്ന തിരുവനന്തപുരം മേഖലാ ജാഥ കാഞ്ഞിരപ്പള്ളിയിൽ സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്യും. എ എൻ രാധാകൃഷ്ണൻ നയിക്കുന്ന എറണാകുളം മേഖലാ ജാഥയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ വൈകീട്ട് സ്മൃതി ഇറാനിയും ഒ.രാജഗോപാലും ചേർന്ന് നിർവ്വഹിക്കും. ശോഭാ സുരേന്ദ്രന്‍റെ പാലക്കാട് മേഖലാ ജാഥ ഗുരുവായൂരിൽ പി കെ കൃഷ്ണദാസും എം ടി രമേശിന്‍റെ കോഴിക്കോട് മേഖലാ ജാഥ കാസർകോട് സി കെ പത്മനാഭനും ഫ്ലാഗ് ഓഫ് ചെയ്യും. മാർച്ച് പത്തിനാണ് സമ്പര്‍ക്ക യാത്രകളുടെ സമാപനം.
ഇന്ത്യയിൽ വീണ്ടും മോദി ഭരണം ഉണ്ടാകണമെന്നാണ് ജാഥയിലൂടെ ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നത്. ‘കേരളവും മോദിയോടൊപ്പം – വീണ്ടും വേണം മോദി ഭരണം ‘ എന്ന മുദ്രാവാക്യവുമായാണ് ജാഥ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.
Post Your Comments