Latest NewsIndia

മുൻ സൈനികന്റെ തലപ്പാവ് വലിച്ചൂരിയ സംഭവത്തിൽ ബംഗാൾ പോലീസിനെതിരെ പ്രതിഷേധം ശക്തം, സിഖ് നേതാക്കൾ ഗവർണർക്ക് പരാതി നൽകി

ബിജെപി നേതാവിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായി ജാേലി നോക്കുകയാണ് ബൽവീന്ദർ സിംഗ്.

കൊൽക്കത്ത: ബംഗാളിൽ ബിജെപിയുടെ പ്രതിഷേധ റാലിക്കിടെ സിഖ് സമുദായാംഗത്തെ പോലീസ് മർദ്ദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തിൽ സിഖ് നേതാക്കൾ ഗവർണർ ജഗ്ദീപ് ധൻകറിന് പരാതി നൽകി. മുൻ സെെനികൻ കൂടിയായ ബൽവീന്ദർ സിംഗിനാണ് ബംഗാൾ പോലീസിൽ നിന്നും അപമാനം നേരിടേണ്ടി വന്നത്. ബിജെപി നേതാവിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായി ജാേലി നോക്കുകയാണ് ബൽവീന്ദർ സിംഗ്.

ഇതിന്റെ ഭാഗമായിട്ടാണ് പ്രതിഷേധ സ്ഥലത്ത് എത്തിയത്.ബിജെപി കൗൺസിലർ മനീഷ് ശുക്ല കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. പാേലീസുകാരനും ബൽവീന്ദറുമായി പിടിവലി ഉണ്ടാകുന്നതും തലപ്പാവ് താഴെ വീഴുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി സിഖ് നേതാക്കളും പ്രമുഖരും ബംഗാൾ പോലീസിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

പോലീസിന്റെ അധികാരങ്ങളുടെ പ്രകടമായ ദുർവ്വിനിയോഗമാണ് ഉണ്ടായതെന്ന് സിഖ് പ്രതിനിധിസംഘത്തിന്റെ പരാതി സ്വീകരിച്ച ശേഷം ഗവർണർ ട്വിറ്ററിൽ പ്രതികരിച്ചു. സുപ്രീംകോടതി ഉത്തരവ് പോലും മറികടക്കുന്നതാണ് ഇത്തരം അധികാര ദുർവ്വിനിയോഗമെന്നും സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കിയ പ്രവർത്തിയാണെന്നും ഗവർണർ ജഗ്ദീപ് ധൻകർ വ്യക്തമാക്കി. ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സിഖ് പ്രതിനിധി സംഘത്തിന് ഉറപ്പു നൽകി.

ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റി പ്രസിഡന്റ് മനീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിലാണ് സിഖ് നേതാക്കൾ ഗവർണറെ കാണാൻ എത്തിയത്. ബംഗാൾ പോലീസിന്റെ പ്രവർത്തി സിഖ് സമുദായത്തെ മുഴുവൻ അപമാനിക്കുന്നതാണെന്നും പോലീസ് മർദ്ദനമേറ്റ ബൽവീന്ദർ സിംഗിന് നീതി ലഭ്യമാക്കണമെന്നും പരാതിയിൽ പറയുന്നു. ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന മതേതര സ്വഭാവത്തിന് എതിരാണ് പശ്ചിമ ബംഗാൾ പോലീസിന്റെ പ്രവർത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

read also: പഠിച്ചിറങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍ ഭീകരരായി; മതപാഠശാല അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍

സംഭവത്തിൽ സിഖ് സമുദായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധവും നടത്തിയിരുന്നു.അതേസമയം ബൽവീന്ദർ സിംഗ് താേക്ക് കെെവശം വെച്ചിരുന്നതായും പിടിവലിക്കിടയിൽ സ്വാഭാവികമായി തലപ്പാവ് അഴിഞ്ഞു വീണതാണെന്നുമാണ് പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. വിഷയം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് ആഭ്യന്തര വകുപ്പ് വിശദീകരണവുമായി എത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button