KeralaLatest NewsIndia

വയനാട്ടില്‍ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

പെണ്‍കുഞ്ഞുങ്ങളുടെ ലിംഗ അനുപാതത്തിലുള്ള കുറവ് പരിഹരിക്കുകയാണ് മുഖ്യ ലക്‌ഷ്യം .

വയനാട് : പെണ്‍കുട്ടികള്‍ പഠിച്ച് ഉയര്‍ന്ന് വരേണ്ടത് സമൂഹത്തിന്റെ ആവിശ്യകതയാണെന്ന ബോധ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷകരിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. ഇന്ത്യയില്‍ ഉടനീളം ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിക്കുന്നുണ്ട്. വയനാട് പൂല്‍പ്പുഴയില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. പെണ്‍കുഞ്ഞുങ്ങളുടെ ലിംഗ അനുപാതത്തിലുള്ള കുറവ് പരിഹരിക്കുകയാണ് മുഖ്യ ലക്‌ഷ്യം .

ഇതിനായി ദേശീയ തലത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം കുറവുള്ള നൂറ് തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ പഠനം നടത്തി ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടിയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ’ ബേട്ടി ‘പഠാവോ’. 2014 ഒക്ടോബര്‍ മാസത്തിലാണ് ‘ബേട്ടി ബച്ചാവോ’ ബേട്ടി ‘പഠാവോ’ പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കിയത്. പദ്ധതിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

വയനാട് നൂല്‍പ്പുഴയില്‍ നടന്ന പരിപാടിയില്‍ നിരവധി പെണ്‍കുട്ടികള്‍ പങ്കെടുത്തു. സ്ത്രീകളുടെയും കുട്ടികളുടെയും വികസന മന്ത്രാലയവും,ആരോഗ്യം ,കുടുംബക്ഷേമം, മാനവവിഭവശേഷി തുടങ്ങിയ മന്ത്രാലയങ്ങളും ഒന്നിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരം ബോധവല്‍ക്കരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദ്യര്‍ത്ഥിനികള്‍ പറഞ്ഞു..

shortlink

Related Articles

Post Your Comments

Related Articles


Back to top button