KeralaLatest NewsIndia

ആദ്യത്തെ ചിത്രത്തിൽ ചുവരിൽ കണ്ട ഗാന്ധി ചിത്രം രണ്ടാമത്തെ ചിത്രത്തിൽ തറയിൽ: കുറ്റക്കാർ എസ്എഫ്ഐ അല്ല: പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഓഫീസിൽ ഉണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തതിൽ എസ്എഫ്ഐക്കു പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട്. അക്രമം കഴിഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ പോയ ശേഷം 4 മണിക്ക് പൊലീസ് ഫൊട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകൾ മേശപ്പുറത്തും ഇരിക്കുന്നതും വ്യക്തമാണ്.

തുടർന്നു ഫൊട്ടോഗ്രാഫർ താഴേക്ക് ഇറങ്ങുമ്പോൾ യുഡിഎഫ് പ്രവർത്തകർ മുകളിലേക്കു കയറിപ്പോയി. വീണ്ടും നാലരയ്ക്കു ഫൊട്ടോഗ്രാഫർ മുകളിലെത്തി എടുത്ത ചിത്രങ്ങളിൽ, ഓഫീസിൽ ആ സമയം യുഡിഎഫ് പ്രവർത്തകർ ഉള്ളതായും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതായും കാണാം. നാലു മണിക്കു ചുവരിൽ കണ്ട ഗാന്ധിചിത്രം അവിടെ ഉണ്ടായിരുന്നില്ല. ഫയലുകൾ വലിച്ചുവാരി ഇട്ടിരുന്നു. എസ്എഫ്ഐ പ്രവർത്തകർ പോയതിനു ശേഷവും യുഡിഎഫ് പ്രവർത്തകർ ഓഫീസിൽ എത്തിയതിന് ശേഷവുമാണ് ഗാന്ധിജിയുടെ ഫോട്ടോ തകർന്നതും ഫയലുകൾ വാരി വലിച്ചിട്ടതും എന്നു ചിത്രങ്ങളിൽ വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതു സംബന്ധിച്ച് വയനാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്കും റിപ്പോർട്ട് നൽകി. ഇരു റിപ്പോർട്ടുകളും ആഭ്യന്തര വകുപ്പിനു കൈമാറി. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പൊലീസ് ഫൊട്ടോഗ്രാഫറുടെ ചിത്രങ്ങളും മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളുമാണു റിപ്പോർട്ടിൽ തെളിവായി ചേർത്തിട്ടുള്ളത്. കഴിഞ്ഞ മാസം 24നു മൂന്നരയോടെയാണ് അക്രമം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button