ന്യൂഡല്‍ഹി : ഗള്‍ഫ് സെക്ടറില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ നിര്‍ത്തലാക്കി. ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകളാണ് നിര്‍ത്തലാക്കിയത്.. ഈമാസം 30 വരെയുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്. യാത്രക്കായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം യാത്രക്കാരില്‍ പലരും അറിഞ്ഞത്
ഗള്‍ഫ് സെക്ടറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ റീ ഷെഡ്യൂളിന്റെ ഭാഗമായാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയതെന്നാണ് ജെറ്റ് അധികൃതര്‍ നല്‍കുന്ന വിവരം. മാര്‍ച്ച് ഒന്ന് മുതല്‍ മുപ്പത് വരെയുള്ള ഡല്‍ഹി സര്‍വീസുകളാണ് ഇതോടെ നിലച്ചത്.
യാത്രക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത പലരും സര്‍വീസുകള്‍ റദ്ദാക്കിയ കാര്യം അറിഞ്ഞിരുന്നില്ല. പലരും വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. എന്നാല്‍ സര്‍വീസ് റദ്ദാക്കിയ വിവരം ഏജന്‍സികളെ തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് മുംബൈ വഴി ടിക്കറ്റ് മാറ്റാന്‍ അനുവാദം ഉണ്ടെന്നുമാണ് ജെറ്റ് എയര്‍വേസ് അതികൃതര്‍ നല്‍കുന്ന വിശദീകരണം.
റിയാദ് വഴി ഡല്‍ഹിയിലേക്ക് ടിക്കെറ്റെടുത്തവര്‍ക്കാണ് കൃത്യമായ വിവരം ലഭ്യമാകാത്തതിന്റെ പേരില്‍ യാത്ര മുടങ്ങിയത്. ജെറ്റ് എയര്‍വേസിന്റെ സൗത്ത് ഇന്ത്യന്‍ സര്‍വീസുകള്‍ പൂര്‍ണമായും നേരത്തെ നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ ഗള്‍ഫില്‍ നിന്നും മുംബൈയിലേക്കും ഡല്‍ഹിയിലേക്കും മാത്രമാണ് സര്‍വീസ് ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ മുംബൈയിലേക്ക് മാത്രമായി ചുരുങ്ങി. മാര്‍ച്ച് 31 മുതല്‍ ഡല്‍ഹി സര്‍വീസ് പുനരാംരംഭിക്കുമെന്നാണ് ജെറ്റ് അധികൃതര്‍ നല്‍കുന്ന വിവരം.
Post Your Comments