പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയർവേസിലെ ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിലെ 10 ശതമാനത്തോളം ജീവനക്കാരെയാണ് ശമ്പളമില്ലാത്ത അവധിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ജെറ്റ് എയർവേസിന്റെ പുതിയ നീക്കം.
ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്. മിഡ്- സീനിയർ ലെവൽ വിഭാഗത്തോടാണ് പകുതി ശമ്പളത്തിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ക്യാബിൻ ക്രൂ അംഗങ്ങൾ, പൈലറ്റുമാർ, മറ്റ് താഴ്ന്ന ഗ്രേഡുകളിലെ ജീവനക്കാർ എന്നിവരുടെ ശമ്പളത്തെ പുതിയ നീക്കം ബാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഏകദേശം 250 ഓളം ജീവനക്കാരാണ് ജെറ്റ് എയർവേസിൽ ജോലി ചെയ്യുന്നത്. ജീവനക്കാരുടെ ശമ്പളം താൽക്കാലികമായി വെട്ടിക്കുറയ്ക്കുമെങ്കിലും പിരിച്ചുവിടൽ നടപടി സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 1201.60 ഗ്രാം പിടിച്ചെടുത്തു
കോവിഡ് പ്രതിസന്ധികൾ വിട്ടകന്നതോടെ കമ്പനി തിരിച്ചുവരവിന് ഒരുങ്ങിയിരുന്നു. ഒക്ടോബറിലാണ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുവാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, നിലവിലെ സാമ്പത്തിക പ്രതിസന്ധി ജെറ്റ് എയർവേസിന്റെ തിരിച്ചുവരവ് വൈകുന്നതിന് കാരണമായിട്ടുണ്ട്.
Post Your Comments