Latest NewsNewsIndiaBusiness

എയർബസുമായി കൈകോർത്ത് ജെറ്റ് എയർവേയ്സ്, പുതിയ കരാർ ഉടൻ പ്രാബല്യത്തിൽ

എയർബസിൽ നിന്ന് 50 എ 220 വിമാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജെറ്റ് എയർവേയ്സ്

തിരിച്ചുവരവിന്റെ പാതയിലേക്കുളള ആദ്യ ചുവടുകൾ വെച്ച് ജെറ്റ് എയർവേയ്സ്. പരീക്ഷണ പറക്കൽ വിജയിച്ചതിനെ തുടർന്ന് അടുത്തിടെയാണ് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റിനുള്ള അംഗീകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഐ) നൽകിയത്. അതേസമയം, ആദ്യ ഘട്ടത്തിൽ ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്താനാണ് കമ്പനിയുടെ തീരുമാനം.

റിപ്പോർട്ടുകൾ പ്രകാരം, എയർബസുമായി പുതിയ കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ജെറ്റ് എയർവേയ്സ്. എയർബസിൽ നിന്ന് 50 എ 220 വിമാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജെറ്റ് എയർവേയ്സ്. കരാർ ഉടൻ പ്രാബല്യത്തിലാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ, സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ വിമാനങ്ങൾ ജെറ്റ് എയർവേയ്സ് തിരിച്ചു വിളിച്ചിട്ടുണ്ട് .

Also Read: യേശുവിന്റെ രക്തമടങ്ങിയ പെട്ടി പള്ളിയിൽ നിന്നും മോഷ്ടിച്ചു: ഭയചകിതരായി തിരിച്ചേൽപ്പിച്ച് മോഷ്ടാക്കൾ

നരേഷ് ഗോയിലിന്റെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവേയ്സ് 2019 ഏപ്രിൽ 17 നാണ് സർവീസുകൾ അവസാനിപ്പിച്ചത്. ജലാൻ-കാൽറോക്ക് കൺസോർഷ്യം ഏറ്റെടുത്തതോടുകൂടിയാണ് ജെറ്റ് എയർവേയ്സ് സർവീസുകൾ പുനരാരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button