നീണ്ട ഇടവേളക്കുശേഷം വ്യോമയാന മേഖലയിൽ വീണ്ടും ഇടം നേടാൻ ജെറ്റ് എയർവെയ്സ് എത്തുന്നു. നിലവിൽ, വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവെയ്സിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു ടേക്ക് ഓഫിന് ജെറ്റ് എയർവെയ്സ് തയ്യാറെടുപ്പുകൾ നടക്കുന്നത്.
തിരിച്ചുവരവിന്റെ ആദ്യ ഘട്ടത്തിൽ 20 വിമാനങ്ങൾ ഉപയോഗിച്ചാണ് സർവീസുകൾ നടത്താൻ പദ്ധതിയിടുന്നത്. സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് വാടകയ്ക്കായി നൽകിയ വിമാനങ്ങൾ ഉടൻ തന്നെ ജെറ്റ് എയർവെയ്സ് തിരിച്ചുവിളിക്കാൻ സാധ്യതയുണ്ട്. ജെറ്റ് എയർവെയ്സിനെ പുനരുജ്ജീവിപ്പിക്കാനുള്ള കൽറോക്ക് കൺസോർഷ്യത്തിന്റെ പദ്ധതികൾ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതലാണ് സർവീസ് പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ കമ്പനി ആരംഭിച്ചത്.
Also Read: ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: മൂന്നംഗ സംഘം പിടിയില്‍
വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനി കൂടിയായിരുന്നു ജെറ്റ് എയർവെയ്സ്. 2019 മുതലാണ് ജെറ്റ് എയർവെയ്സ് സർവീസുകൾ പൂർണമായും നിർത്തലാക്കിയത്. നരേഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള ജെറ്റ് എയർവെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് 2019 ഏപ്രിൽ മാസം സർവീസുകൾ അവസാനിപ്പിച്ചത്.
Post Your Comments