Latest NewsNewsIndiaBusiness

ജെറ്റ് എയർവേയസ്: ഇനി വീണ്ടും പറന്നുയരും

2019ലാണ് ജെറ്റ് എയർവേയസ് വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചത്

വീണ്ടും പറന്നുയരാനൊരുങ്ങി ജെറ്റ് എയർവേയസ്. നീണ്ട ഇടവേളയ്ക്കുശേഷമാണ് ജെറ്റ് എയർവേയസ് സർവീസുകൾ പുനരാരംഭിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയസിന് ഡിജിസിഎ അനുമതി നൽകി.

2019ലാണ് ജെറ്റ് എയർവേയസ് വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചത്. മൂന്നുവർഷത്തിനുശേഷം പുനരാരംഭിക്കാൻ ഒരുങ്ങിയതോടെ ഏപ്രിൽ, മെയ് മാസങ്ങളിൽ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. രണ്ടു ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തീകരിച്ചതിനാൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സർവീസ് ഏവിയേഷൻ ജെറ്റ് എയർവേയസിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് അനുവദിച്ചു. ഇന്ത്യൻ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്.

Also Read: ‘സോറി, കൊല്ലണമെന്ന് ആഗ്രഹമില്ലായിരുന്നു’: ശിക്ഷ സ്വീകരിക്കുമെന്ന് യുദ്ധക്കുറ്റവാളിയായ റഷ്യൻ സൈനികൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button