ധാരാളം പ്രോട്ടീന്‍ ഇവയില്‍ അടങ്ങിയിട്ടുള്ള ഒരു വിഭവമാണ് കൂണ്‍. ഇവയില്‍ പഞ്ചസാരയുടെ സാന്നിധ്യവും കൊഴുപ്പുമില്ല. എന്നാല്‍ നാരുകളേറെയുണ്ട് താനും. പൊണ്ണത്തടി കുറക്കുന്നത് അടക്കമുള്ള ആരോഗ്യ വിശേഷങ്ങളില്‍ കൂണിന് സവിശേഷ പങ്കുണ്ട്. ഊര്‍ജദായകമാണെന്നത് മറ്റൊരു കാര്യം. ഇതുകൊണ്ടുള്ള വിഭവത്തിന്റെ സ്വീകാര്യത കൂടുന്നത് ആരോഗ്യ ഭക്ഷണത്തോടുള്ള അഭിനിവേശം കൊണ്ടാണ്. ഇതാ നാലുമണിചായയ്ക്ക് ഒപ്പം കഴിക്കാന്‍ രുചികരമായ കൂണ്‍ കട്‌ലറ്റ്
ചേരുവകള്‍
1. കൂണ്‍ ചെറുതായി അരിഞ്ഞത് – 300ഗ്രാം
2. കാരറ്റ് – 50 ഗ്രാം
3.ബീന്‍സ്- 50 ഗ്രാം
4.സവാള – 50 ഗ്രാം
5. ഇഞ്ചി കൊത്തിയരിഞ്ഞത് – ഒരു കഷണം
6. പച്ചമുളക് ചെറുതായി അരിഞ്ഞത് – ഏഴ് എണ്ണം
7. മല്ലിയില- 1 ടീസ്പൂണ്‍
8. ഉപ്പ്- പാകത്തിന്
9. ഗ്രീന്‍പീസ് വേവിച്ചത് – 50 ഗ്രാം
10. മൈദ / കടലമാവ് കുറുകെ കലക്കിയത് – 50 ഗ്രാം
11. റൊട്ടിപ്പൊടി – 250 ഗ്രാം
12. എണ്ണ- 400 ഗ്രാം
തയ്യാറാക്കുന്ന വിധം
ചെറുതായി അരിഞ്ഞ കാരറ്റും ബീന്‍സും ചൂടാക്കിയ എണ്ണയിലിട്ട് വഴറ്റുക. പകുതി വഴലുമ്പോള്‍ കൂണ്‍ ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക. ഇതില്‍ ഇഞ്ചി, പച്ചമുളക്, കൊത്തിയരിഞ്ഞ സവാള എന്നിവ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് ഏഴു മുതല്‍ ഒന്‍പതുവരെയുള്ള ചേരുവകള്‍ നല്ലപോലെ ചേര്‍ത്തിളക്കി ഉരുളകളാക്കുക. കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തി മൈദമാവില്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി ചൂടായ എണ്ണയില്‍ വറുത്തു കോരുക.
Post Your Comments