വിറ്റാമിന്‍ കെ കൊണ്ട് സമ്പുഷ്ടമായ ഒരു പച്ചക്കറിയാണ് കോളിഫ്‌ളവര്‍. വിറ്റാമിന്‍ കെ എല്ലാത്തരം മാട്രിക്‌സ് പ്രോട്ടീനുകളും പരിഷ്‌ക്കരിക്കുകയും കാത്സ്യം ആഗിരണം ചെയ്യുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് അസ്ഥികളുടെ ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നു. ക്യാന്‍സറിനെ ചെറുക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാനും കോളിഫ്‌ളവറിന് ശേഷിയുണ്ട്. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍ എന്നിവയെ എല്ലാം ഇല്ലാതാക്കാന്‍ കോളിഫ്‌ളവറിന്റെ ഉപയോഗത്തിലൂടെ കഴിയുന്നു. തടികുറയ്ക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കും ധൈര്യപൂര്‍വ്വം കോളിഫ്‌ളവര്‍ കഴിക്കാം. ഇതാ കോളിഫ്‌ളവര്‍ കൊണ്ട് ഈസിയായി തയ്യാറാക്കാവുന്ന ഒരു നാലുമണിപ്പലഹാരം. കോളിഫ്‌ളവര്‍ പോപ്‌കോണ്‍. ഒപ്പം ഒരു കിടിലന്‍ സോസും. ചായയ്‌ക്കൊപ്പം അല്‍പ്പം ക്രിസ്പിയായി എന്തെങ്കിലും കഴിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് പരീക്ഷിക്കാം.
ALSO READ: പച്ചക്കറികള്‍ കൊണ്ടൊരു സൂപ്പര്‍ ചപ്പാത്തി റോള്‍
കോളിഫ്ളവര്‍ പോപ്‌കോണ്‍ തയ്യാറാക്കുന്നതിന്
കോളിഫ്ളവര്‍ 1 എണ്ണം
മുട്ട 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍സ്പൂണ്‍
മൈദാ ഒരു കപ്പ്
കോണ്‍ഫ്‌ലോര്‍ 2 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ALSO READ: ഈസിയായി തയ്യാറാക്കാം ഇളനീര്‍ പുഡ്ഡിങ്
തയ്യാറാക്കുന്ന വിധം
കോളിഫ്ളവര്‍ ചെറുതായി അരിഞ്ഞ് മഞ്ഞള്‍ വെള്ളത്തില്‍ മുക്കിവെക്കുക. അരമണിക്കൂറിന് ശേഷം വെള്ളം ഊറ്റിക്കളയാം.
ചേരുവകള്‍ എല്ലാം കൂടി മിക്‌സ് ചെയ്തു എടുക്കണം. മുട്ട മിക്‌സിയില്‍ അടിച്ചു ചേര്‍ക്കുന്നത് രുചി കൂടാന്‍ സഹായിക്കും. വെള്ളം ചേര്‍ത്ത് കുഴയ്ക്കുമ്പോള്‍ മാവ് അയഞ്ഞ് പോകാതെ നോക്കണം. ശേഷം കോളിഫ്ളവര്‍ ചേര്‍ത്ത് നന്നായി പുരട്ടി 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം. പിന്നെ എണ്ണയില്‍ വറുത്തു കോരാം.
സോസ് തയ്യാറാക്കാന്‍
സോയ സോസ് കാല്‍ കപ്പ്
ടൊമാറ്റോ സോസ് ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് 6 എണ്ണം
തേന്‍ കാല്‍ കപ്പ്
എള്ള് ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ഒരു ടേബിള്‍സ്പൂണ്‍
എള്ളെണ്ണ ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ALSO READ: ടേസ്റ്റീ ചിക്കന്‍ കൊണ്ടാട്ടം ട്രൈ ചെയ്താലോ ?
തയ്യാറാക്കുന്ന വിധം
വറ്റല്‍ മുളക് മിക്‌സിയില്‍ നന്നായി പൊടിച്ചെടുക്കുക. വെളുത്തുള്ളി കൊത്തിയരിയുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയ ശേഷം വെളുത്തുള്ളി ഇതിലിട്ട് മൂപ്പിക്കാം.
വറ്റല്‍ മുളക് പൊടിച്ചതും ചേര്‍ത്ത് വഴറ്റിയ ശേഷം ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ചു കുറുക്കി എടുക്കണം. അവസാനം വറുത്ത് വച്ചിരിക്കുന്ന കോളിഫ്ളവറും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചു എടുക്കുക.
Post Your Comments