KeralaLatest News

ധനലക്ഷ്മി ബാങ്കിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു

തൃശ്ശൂര്‍: ധനലക്ഷ്മി ബാങ്കിന് ഏർപ്പെടുത്തിയ നിയന്ത്രണം റിസർവ് ബാങ്ക് പിൻവലിച്ചു. പ്രവര്‍ത്തന വൈകല്യങ്ങളുടെ പേരില്‍ ധനലക്ഷ്മി ബാങ്കിനുമേല്‍ വിലക്കുകൾ ഏര്‍പ്പെടുത്തിയിരുന്നു. കോര്‍പ്പറേഷന്‍ ബാങ്ക്, അലാഹാബാദ് ബാങ്ക് എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകകളും ആര്‍ബിഐ മാറ്റി.

വായ്പകള്‍ അനുവദിക്കുന്നതിനും ശാഖകള്‍ ആരംഭിക്കുന്നതിനുമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ധനലക്ഷ്മി ബാങ്കിന്‍റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ എന്നറിപ്പെടുന്ന നല്ലനടപ്പ് വ്യവസ്ഥയാണ് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതെതുടര്‍ന്ന് ധനലക്ഷ്മി ബാങ്കിന്‍റെ ഓഹരി വില 10 ശതമാനം ഉയരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button