Latest NewsNewsBusiness

ലാഭത്തിന്റെ പാതയിൽ ധനലക്ഷ്മി ബാങ്ക്, ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു

ബാങ്കിന്റെ മൊത്തം വരുമാനം മുൻ വർഷത്തെ 236.82 കോടി രൂപയിൽ നിന്നും ഇത്തവണ 341.40 കോടി രൂപയായിട്ടുണ്ട്

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ധനലക്ഷ്മി ബാങ്ക് ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. 2023-24 സാമ്പത്തിക വർഷത്തെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദഫലങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആദ്യ പാദത്തിൽ 28.30 കോടി രൂപയുടെ ലാഭമാണ് ബാങ്ക് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം സമാന പാദത്തിൽ 26.4 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണ് ഇത്തവണ കോടികളുടെ ലാഭം സ്വന്തമാക്കിയത്. ഇക്കുറി ആസ്തി നിലവാരം മെച്ചപ്പെട്ടതാണ് ലാഭ വളർച്ച നേടാൻ ബാങ്കിനെ സഹായിച്ച പ്രധാന ഘടകം.

ബാങ്കിന്റെ മൊത്തം വരുമാനം മുൻ വർഷത്തെ 236.82 കോടി രൂപയിൽ നിന്നും ഇത്തവണ 341.40 കോടി രൂപയായിട്ടുണ്ട്. ഇക്കാലയളവിലെ പലിശ വരുമാനം 258.37 കോടി രൂപയിൽ നിന്നും 289.14 കോടി രൂപയായാണ് വർദ്ധിച്ചത്. അവലോകന പാദത്തിൽ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി മുൻ വർഷം സമാന കാലയളവിലെ 6.35 ശതമാനത്തിൽ നിന്നും 5.21 ശതമാനമായി കുറഞ്ഞു. ഇത് മികച്ച വളർച്ച നേടാൻ ബാങ്കിനെ സഹായിച്ചിട്ടുണ്ട്. അതേസമയം, നിഷ്ക്രിയ ആസ്തി 2.69 ശതമാനത്തിൽ നിന്ന് 1.09 ശതമാനമായും, മൊത്തം കിട്ടാക്കടം 554 കോടി രൂപയിൽ നിന്ന് 523 കോടി രൂപയായും കുറഞ്ഞിട്ടുണ്ട്.

Also Read: ധനകാര്യ സ്ഥാപന ഉടമയുടെ വീട് കയറി അക്രമിച്ചു: പ്രതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button