സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ധനലക്ഷ്മി ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകളെ കുറിച്ച് അറിയാം.
7 ദിവസം മുതൽ 14 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 15 ദിവസം മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും, 91 ദിവസം മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 6.25 ശതമാനവും പലിശ ലഭിക്കും. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6 ശതമാനമാണ്.
Also Read: അഴിമതി കേസ്: ഇമ്രാൻ ഖാൻ അറസ്റ്റിൽ
ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50 ശതമാനമാണ്. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്നതും, രണ്ട് വർഷം വരെ ഉള്ളതുമായ നിക്ഷേപങ്ങൾക്ക് 6.75 ശതമാനമാണ് പലിശ. 555 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.25 ശതമാനമായാണ് ഉയർത്തിയത്. 2 വർഷത്തിൽ കൂടുതലും 5 വർഷം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ ഓഫർ ചെയ്യുന്നുണ്ട്.
Post Your Comments