ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാനിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയ്ക്കു പിന്നാലെ പാകിസ്ഥാനും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. പാകിസ്ഥാനിലെ അഞ്ച് പ്രധാനപ്പെട്ട വിമാനത്താവളങ്ങളായ ലാഹോര്‍, ഇസ്ലാമാബാദ്, മുള്‍ട്ടാന്‍,സായാല്കോട്ട്, ഫൈസലാബാദ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
അതേസമയം പാകിസ്ഥാന്റെ മൂന്ന് പോര് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ ശ്രമിച്ചതോടെ ഇന്ത്യയിലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആറ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്. ലെ, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, അമൃത്സര്‍, ഡെഹറാഡൂണ്‍ എന്നീ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി.
അതേസമയം പാക് വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് ഇന്ത്യന്‍ വിമാനങ്ങളെ വെടിവെച്ചിട്ടുവെന്ന അവകാശവാദവുമായി പാകിസ്ഥാന് രംഗത്തെത്തി. പാകിസ്ഥാന് സൈനിക മേധാവി മേജര്‍ ജനറല്‍ ആസിഫ് ഖഫൂറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വെടിവെച്ചിട്ട രണ്ടു വിമാനങ്ങളില്‍ ഒന്ന് വീണത് പാകിസ്ഥാന് അതിര്‍ത്തിയിലാണെന്നും, വിമാനത്തിലെ പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും ആസിഫ് ഖഫൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ പാക്കിസ്ഥാന്റെ വാദം കള്ളമാണെന്നാണ് ഇന്ത്യന്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം. ഇന്ത്യയുടെ വിമാനങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments