ബഹ്‌റൈനില്‍ ദേശീയ തൊഴില്‍ പദ്ധതിക്ക് രൂപം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തൊഴില്‍ രംഗത്ത് സ്വദേശിവത്ക്കരണ അനുപാതം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക ഫീസ് 300 ല്‍ നിന്ന് 500 ദിനാറായി വര്‍ധിപ്പിക്കുവാനും തീരുമാനമായി.കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയിലുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണിത്.
എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയില്‍ ദേശീയ തൊഴില്‍ പദ്ധതിക്ക് രൂപം നല്‍കാനാണ് കാബിനറ്റ് യോഗത്തിന്റെ തീരുമാനം. കഴിവും പ്രാപ്തിയുമുള്ള തൊഴില്‍ ശക്തിയാക്കി തദ്ദേശീയ യുവാക്കളെ മാറ്റിയെടുക്കുന്നതടക്കമുള്ള പരിശീലന പരിപാടികള്‍ പദ്ധതിക്ക് കീഴില്‍ നടക്കും.ഇതിന്റെ ഭാഗമായി യൂനിവേഴ്‌സിറ്റി ഡിഗ്രിയുള്ള തൊഴില്‍ രഹിതരുടെ തൊഴിലില്ലായ്മാ വേതനം 150 ദിനാറില്‍ നിന്ന് 200 ദിനാറായും യൂനിവേഴ്‌സിറ്റി ബിരുദധാരികളല്ലാത്തവരുടെ തൊഴിലില്ലായ്മാ വേതനം 120 ല്‍ നിന്ന് 150 ദിനാറായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റിനുള്ള ഫീസ് 200 ദിനാറില്‍ നിന്ന് 500 ദിനാറായി വര്‍ധിപ്പിക്കുകയും മാസാന്ത ഫീസ് 30 ദിനാറായി തന്നെ നിജപ്പെടുത്തുകയും ചെയ്യും. കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലകളിലടക്കം തൊഴില്‍ ലഭിക്കാനും അതു വഴി കുടുംബങ്ങളുടെ വരുമാന വര്‍ധനവിനും ഇത് വഴിയൊരുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തൊഴില്‍ രംഗത്ത് സ്വദേശിവത്ക്കരണ അനുപാതം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക ഫീസ് 300 ല്‍ നിന്ന് 500 ദിനാറായി വര്‍ധിപ്പിക്കുവാനും കാബിനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.
Post Your Comments