KeralaLatest NewsIndia

കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍ എസ് എസ് നിയമ നടപടിയുമായി ആര്‍ എസ് എസ്

50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് തയ്യാറല്ലെങ്കില്‍ തുടര്‍നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍.എസ്.എസ്.നിയമ നടപടിക്ക്. ആര്‍ എസ് എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്‍ മഹിപാല്‍ ആണ് കോഴിക്കോട് ബാറിലെ അഡ്വ.ഇ. കെ. സന്തോഷ് കുമാര്‍ മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്. മാതൃഭൂമി ദിനപ്പത്രത്തില്‍ ഫെബ്രു.7 ന് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചകോടിയേരി ബാലകൃഷ്ണന്റെ ‘കോണ്‍ഗ്രസ്സിന്റേത് അതിരു കടന്ന രാഷ്ട്രീയാഭാസം’ എന്ന ലേഖനത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍ എസ് എസ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് നിയമനടപടി.

നോട്ടീസ് കിട്ടി ഒരാഴ്ചക്കുള്ളില്‍ കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയുകയും പത്രത്തിന്റെ പ്രധാന പേജില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ അത് പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് തയ്യാറല്ലെങ്കില്‍ തുടര്‍നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button