KeralaLatest News

കര്‍ഷക ആത്മഹത്യ തടയാന്‍ നടപടിയെടുത്തില്ല; സമരത്തിനൊരുങ്ങി യുഡിഎഫ്

ഇടുക്കി: ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് യു ഡി എഫില്‍ പ്രതിഷേധം ശക്തം.ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ബുധനാഴ്ച ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തും. തുടര്‍ സമരങ്ങള്‍ യു ഡി എഫ് ഉഭയകക്ഷിയോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്താനാണ് യു ഡി എഫിന്റെ ഇപ്പോഴത്തെ നീക്കം. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സമരരംഗത്തുണ്ട്. ഇതിന് ഊര്‍ജം പകരാനാണ് ഘടകകക്ഷികള്‍ കൂടി എത്തുന്നത്. ഇടുക്കിക്ക് 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിന് ശേഷം അനുവദിച്ചെങ്കിലും അടിയന്തര സാഹചര്യം നേരിടാനുള്ള പണം പാക്കേജില്‍ ഇല്ലെന്നാണ് യു ഡി എഫിന്റെ പ്രധാന ആരോപണം.

ഈ മാസം 27ന് സൂചന സമരമാണ് കളക്ടേറ്റിന് മുന്നില്‍ കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം നടത്തുന്നത്. ചൊവ്വാഴ്ച കൊച്ചിയില്‍ ചേരുന്ന യുഡിഎഫ് ഉഭയകക്ഷി യോഗം സമരത്തിന് അന്തിമരൂപം നല്‍കും. അയ്യായിരം കോടി രൂപയുടെ പാക്കേജില്‍ നിന്ന് ആയിരം കോടി രൂപയെങ്കിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനായി വിനിയോഗിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button