
ചിറയിൻകീഴ്: വാഹനപരിശോധനയ്ക്കിടെ നാടൻബോംബുകളും വെട്ടുകത്തി, മഴു, വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളും ഒരുകിലോഗ്രാമിലേറെ കഞ്ചാവടങ്ങിയ പൊതിയും എക്സൈസ് സംഘം പിടിച്ചെടുത്തു. കേസിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം പിടിയിലായി. അഴൂർ റെയിൽവേഗേറ്റിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം.
അഴൂർ ഭഗവതി ക്ഷേത്രത്തിനു സമീപം വിളവീട്ടിൽ ഒട്ടകം രാജേഷ് (32), മുദാക്കൽ ഇടയ്ക്കോട് ഊരൂപൊയ്കയിൽ കുര്യനെന്നു വിളിക്കുന്ന വിനീത്(25), കൈലാത്തുകോണം ചെമ്പകമംഗലം സ്വദേശി മണിക്കുട്ടനെന്ന പ്രതീഷ്(20) എന്നിവരെയാണു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ്കുമാർ, ബിനുതാജുദ്ദീൻ, സിവിൽ ഓഫീസർമാരായ വിനു, ഹാഷിം, ബിനു, അജിത്ത്കുമാർ എന്നിവരുൾപ്പെട്ട സംഘം അറസ്റ്റുചെയ്തത്. ഇവർ വധശ്രമം അടക്കം 12ൽപ്പരം ക്രിമിനൽ കേസുകളിലും പ്രതികളാണ്.
Post Your Comments