
ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ തയ്യാറെടുപ്പുമായി പാക്കിസ്ഥാന്‍. പരിക്കേറ്റ സൈനികര്‍ക്കായി കൂടുതല്‍ ആശുപത്രികള്‍ സജ്ജീകരിക്കുമെന്ന് സൈന്യം അറിയിച്ചു. ഈ വിവരം സംബന്ധിച്ച കത്ത് കരസേന ആശുപത്രികള്‍ക്ക് നല്‍കി. പരിക്കേറ്റവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
പരിക്കേറ്റ സൈനികര്‍ക്കായി ആശുപത്രികള്‍ കൃത്യമായി സജ്ജീകരിക്കണമെന്നും കത്തില്‍ പറയുന്നു. 25 ശതമാനമെങ്കിലും സൈനികര്‍ക്കായി മാറ്റി വെക്കണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. പുല്‍വാമ സംഭവത്തെ അപലവിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിരുന്നു. അതോടൊപ്പം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷേ മുഹമ്മദിനെ പേരെടുത്ത് പറഞ്ഞ് ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മറ്റുരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണമെന്ന് പ്രമേയത്തില്‍ സൂചിപ്പിക്കുന്നു.
Post Your Comments