ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി വീരമൃത്യു വരിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നായിക് സന്ദീപ് കുമാര്‍ ആണ് മരിച്ചത്. കഴിഞ്ഞ 12-ാം
തീയതി പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സന്ദീപ് കുമാറിന് ഗുരുതരാമി പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയാണ് സന്ദീപ് കുമാര്‍. അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി.
കഴിഞ്ഞയാഴ്ച കശ്മീരില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതില്‍ 12 പേരും യുപിയില്‍ നിന്നാണ്.
Post Your Comments