Indian Super LeagueLatest NewsFootballSports

ഗോവയ്‌ക്കെതിരായ ആവേശ പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയ്ക്ക് തകർപ്പൻ ജയം

ബെംഗളൂരു : ഗോവയ്‌ക്കെതിരായ ആവേശ പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയ്ക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഗോവയെ വീഴ്ത്തിയത്. മത്സരത്തിലെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ ഒന്നും നേടിയില്ല.

ശേഷം രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ പോരാട്ടം ബെംഗളൂരുവിന് അനുകൂലമായി. ജുനാൻ, ഉദാന്ത സിങ്, മികു സിങ് എന്നിവരാണ് വിജയ ഗോളുകൾ നേടിയത്. അതേസമയം നിഷു കുമാറിന് ചുവപ്പ് കാർഡ് ലഭിച്ചത് ടീമിനെ ക്ഷീണിതരാക്കിയെങ്കിലും ജയം കൈവിട്ടില്ല. ഈ മത്സരത്തിലെ ജയത്തോടെ 34 പോയിന്റുമായി ബെംഗളൂരു പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 31 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോവ.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL

 

shortlink

Related Articles

Post Your Comments

Related Articles


Back to top button