ഐഎസ്എല്ലിൽ എഫ്സി ഗോവയെ പരാജയപ്പെടുത്തി മുംബൈ സിറ്റി ഫൈനലിൽ. എക്സ്ട്രാ ടൈമിലേക്കും തുടർന്ന് പെനാൽറ്റിലേക്കും നീങ്ങിയ മത്സരത്തിൽ വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. ഗോൾ രഹിത മത്സരത്തിൽ രണ്ട് മണിക്കൂർ പൊരുതിയിട്ടും ഗോൾ വല കുലുക്കാൻ ഇരു ടീമുകൾക്കുമായില്ല. തുടർന്ന് പെനാൽറ്റിലേക്ക് നീങ്ങിയ മത്സരത്തിൽ ആദ്യ അഞ്ച് കിക്കിൽ മൂന്ന് കിക്കുകൾ ഇരു ടീമുകളും നഷ്ടപ്പെടുത്തിയപ്പോൾ സഡൻ ഡെത്തിലൂടെ മുംബൈ ഫൈനൽ ഉറപ്പിച്ചു.
എഫ്സി ഗോവയ്ക്ക് വേണ്ടി സഡൻ ഡെത്തിൽ ഒമ്പതാം കിക്ക് എടുത്ത ഗ്ലാൻ മാർട്ടിൻസിന്റെ ശ്രമം പുറത്തുപോകുകയും തുടർന്ന് പെനാൽറ്റി കിക്ക് എടുത്ത റൗളിങ് ബോർഗസിന്റെ കിക്ക് ഗോളാവുകയായിരുന്നു. നേരത്തെ ആദ്യ പാദത്തിൽ ഒരു ടീമുകളും 2-2 എന്ന നിലയിൽ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.
Post Your Comments