ഐഎസ് എൽ ക്ലബായ എഫ് സി ഗോവയുടെ ഗോവയുടെ പരിശീലകൻ യുവാൻ ഫെറാണ്ടോയ്ക്ക് കോവിഡ് പോസിറ്റീവ് ആയത്തിന് പിന്നാലെ ക്ലബിലെ മറ്റൊരു താരത്തിന് കൂടെ കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ വിവരം ക്ലബ് പുറത്തുവിട്ടിട്ടില്ല. താരം ആരോഗ്യവാൻ ആണെന്നും ലക്ഷണങ്ങൾ ഒന്നുമില്ല എന്നും ക്ലബ് മാനേജ്മെന്റ് അറിയിച്ചു.
താരത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ലബിന്റെ പരിശീലനം നിർത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച സഹ പരിശീലകൻ ക്ലിഫോർഡ് മിറാണ്ടയുടെ കീഴിൽ പരിശീലനം പുനരാരംഭിക്കാൻ ആണ് ഗോവ ആലോചിക്കുന്നത്. ഏപ്രിൽ 14 നാണ് ഗോവയുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുന്നത്.
Post Your Comments