കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ പ്രതിയും സിപിഎം മുന്‍ലോക്കല്‍ കമ്മിറ്റി അംഗവുമായ എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് ഹാജരാക്കുക. പീതാംബരനെ കൂടാതെ മറ്റ് ആറ് പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇവരെ ഇന്നും ചോദ്യം ചെയ്യും. കൃത്യത്തില്‍ പങ്കുള്ള മൂന്ന് പേരുടെ കൂടി അറസ്റ്റും ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാവിലെ കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ സന്ദര്‍ശിക്കും. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഇന്ന് കലക്ട്രേറ്റില്‍ ഉപവാസമിരിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ ഉപവാസത്തില്‍ പങ്കെടുക്കും.
അതേസമയം അറസ്റ്റിലായ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ കാസര്‍കോട്ടെ കൊലപാതകങ്ങള്‍ പാര്‍ട്ടി അറിവോടെ അല്ല എന്നാണ് സംസ്ഥാന നേതൃത്യത്തിന്റെ വിശദീകരണം.
Post Your Comments