UAELatest News

പ്രവാസി മലയാളി ദുബായിൽ തൂങ്ങിമരിച്ച നിലയില്‍

ദുബായ് : കാസര്‍കോട് സ്വദേശിയായ യുവാവിനെ ദുബായിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ കക്കാട്ടെ പരേതനായ ബാലന്റെ മകന്‍ ദീപേഷിനെ (30)യാണ് ഗള്‍ഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ദീപേഷ് ജീവനൊടുക്കിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. 12 നില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ വരാന്തയില്‍ നിന്ന് കെട്ടിടത്തിന്റെ ജനല്‍ അഴികളില്‍ കെട്ടിയ കയര്‍ കഴുത്തില്‍ മുറുക്കി താഴോട്ട് ചാടുകയായിരുന്നു. കെട്ടിടത്തിന് തൊട്ടു മുന്നിലുള്ള പോലീസ് അധികൃതരാണ് കെട്ടിടത്തിന് മുകളില്‍ തൂങ്ങിയാടിയ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും ബന്ധുക്കളും. മാതാവ്: ബാലാമണി. സഹോദരങ്ങള്‍: ദീപ, ദിനൂപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button