
കണ്ണൂര്‍: കണ്ണൂര്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജിക്കൊരുങ്ങി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള. രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ശ്യമംള സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. ജില്ലാ സെക്രട്ടേറിയറ്റിനു മുന്നിലാണ് ശ്യാമള തീരുമാനം അറിയിച്ചത്.
കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റേിയത്തിന് കെട്ടിടാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് പി.കെ ശ്യാമളക്കെതിരെ ഗുരുതര ആരോപമങ്ങളുമായി സാജന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കൂടാതെ ശ്യമളയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പാര്‍ട്ടിയിലും സമ്മര്‍ദ്ദം ഏര്‍യിട്ടുണ്ട്.
Post Your Comments