കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴി എടുക്കും. നാര്‍ക്കോട്ടിക്‌സ ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സാജന്റെ ആത്മഹ്ത്യക്കു കാരണം ശ്യാമളയാണെന്ന് അയാളുടെ കുടുംബാഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്യാമളയുടെ മൊഴി എടുക്കുന്നത്. അതേസമയം സാജന്റെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ ആരോപണങ്ങളില്‍ സസ്‌പെന്ഷനിലായ ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനാനുമതി നഗരസഭ വൈകിപ്പിച്ചതില്‍ മനംനൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പി.കെ ശ്യാമള സാജനെ വളരെ അധികം ദ്രോഹിച്ചിരുന്നതായും സാജന്റെ ഭാര്യ ആരോപിച്ചിരുന്നു.
Post Your Comments