KeralaLatest News

സംസ്ഥാനത്ത് വലിയ തോതിൽ അഴിമതി കുറയ്ക്കാനായി : മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതി വലിയ തോതില്‍ സംസ്ഥാനത്ത് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ അഴിമതി വിരുദ്ധ നിലപാടിന് രാജ്യത്താകെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അഴിമതി എല്ലാ തലത്തിലും അവസാനിച്ചുവെന്ന് അവകാശപ്പെടുന്നില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം നിക്ഷേപ സൗഹൃദ നാടല്ലെന്ന സ്ഥിതിക്ക് മാറ്റമുണ്ടായി. ഇവിടെ ഒന്നും നടക്കില്ലെന്ന പതിവ് പല്ലവി മാറിയെന്നും വലിയ തോതില്‍ പദ്ധതികള്‍ സമയബന്ധിതമായി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് രൂപീകരണം അവസാന ഘട്ടത്തിലാണെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button