കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സംഭവം നടന്നപ്പോള്‍ ശരത്തിനേയും കൃപേഷിനേയും ബൈക്കില്‍ നിന്നും ഇടിച്ചട്ടു എന്നു കരുതുന്ന ജീപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ജീപ്പ് കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ളതാണ്. കൂടാതെ പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും വിരലടയാളവും പോലീസിന് ലഭിച്ചിട്ടുണ്ട്.
മൂന്ന് മൊബൈല്‍ ഫോണുകളാണ് സംഭവ സ്ഥലത്തു നിന്നും ലഭിച്ചത്. ഇതില്‍ ഒന്ന് പ്രതികളുടേതാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തോടനുബന്ധിച്ച് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സിപിഎം അമുഭാവികളാണ് കസ്റ്റഡിയിലുള്ളത്. സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
Post Your Comments