KeralaLatest News

ധീരജവാന്‍റെ കുടുംബത്തിന് ആശ്വാസവാക്ക് പകരനായി മമ്മൂട്ടി എത്തി – വസന്തകുമാറിന്‍റെ ഓര്‍മ്മകളുറങ്ങുന്നവിടം ഒരു പൂവ് അര്‍പ്പിച്ചു

” ധീര യോദ്ധാവ്”   -: വീര സെെനികനായ വസന്തകുമാറിന്‍റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണില്‍ ഒരു പൂവ് അര്‍പ്പിക്കാനായി നടന്‍ മമ്മൂട്ടി എത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ആ സെെനികന് അദ്ദേഹം പ്രണാമം അര്‍പ്പിച്ചു. ഇന്ന് 12 മണിയോടെയാണ് താരം വസന്തകുമാറിന്‍റെ വയനാട്ടിലെ വീട്ടിലെത്തിയത്. വസന്തകുമാറിന്‍റെ അമ്മ ശാന്ത , ഭാര്യ ഷീന , ഏക മകള്‍ക്കും ആശ്വാസ വാക്കുകള്‍ പകര്‍ന്ന് അവരോടൊപ്പം ഏറെ നേരം ചിലവഴിച്ചതിന് ശേഷമാണ് നടന്‍ തിരികെ മടങ്ങിയത്.

വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലത്തായുളള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിന്‍റെ ഓര്‍മ്മകള്‍. അവിടേക്ക് കാല്‍ നടയായാണ് താരം പോയത് . നടൻ അബു സലിം, ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button