
വൈക്കം: മമ്മൂട്ടിയുടെ യൗവനം തങ്ങളെ ഇപ്പോഴും അതിശയിപ്പിക്കുന്നുവെന്ന് എറണാകുളം മഹാരാജാസ് കോളജില്‍ മമ്മൂട്ടിക്കൊപ്പം ബിരുദ പഠനം നടത്തിയ ചെമ്പ് സ്വദേശിനി സെറീന. തനിക്ക് വയസായെന്നും പക്ഷേ മമ്മൂട്ടി ചുള്ളന്‍ തന്നെയാണെന്നും സെറീന പറയുന്നു. കോളജിലെ മറ്റൊരു സഹപാഠിയായ എറണാകുളം പുല്ലേപ്പടി ഷംസുദീന്‍ ‘മമ്മൂട്ടി ലോകം അറിയുന്ന ആളായിത്തീരും’ എന്ന് പ്രവചിച്ചിരുന്നതായും വര്‍ഷങ്ങള്‍ക്കു മുമ്പ് ഷംസുദിന്‍ മരിച്ചപ്പോള്‍ മമ്മൂട്ടി ഇക്കാര്യം എന്നെ ഓര്‍മിപ്പിച്ചുവെന്നും സെറീന പറയുന്നു.
ഇടയ്‌ക്കിടെ കാണാറില്ലെങ്കിലും മാസത്തിലൊരിക്കല്‍ ഫോണിലൂടെ മമ്മൂട്ടി സൗഹൃദം നിലനിര്‍ത്തുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് പഠനകാലത്തുണ്ടായിരുന്ന അതേ സ്‌നേഹവും പരിഗണനയും ഇപ്പോഴും മമ്മൂട്ടി തരാറുണ്ടെന്നും സെറീന പറയുന്നു. 18 വര്‍ഷം മുമ്പു മമ്മൂട്ടിയുടെ ബാപ്പ മരിച്ചപ്പോഴാണ് ഒടുവില്‍ നേരില്‍ കണ്ടതെന്നും നാട്ടിൽ ജനിച്ചു വളര്‍ന്ന വീടും സ്‌ഥലവും എല്ലാം വിറ്റുപോയെങ്കിലും സഹപാഠികളെയും കൂട്ടുകാരെയും ബന്ധുക്കളെയും എല്ലാം മമ്മൂട്ടി തിരക്കുന്നത് വലിയ മാതൃകയാണെന്നും അവർ വ്യക്തമാക്കി. തലയോലപ്പറമ്പ് സര്‍ക്കാര്‍ യുപി സ്‌കൂള്‍ അധ്യാപികയായിരുന്നു സെറീന.
Post Your Comments