Latest NewsGulf

സാമ്പത്തിക നിക്ഷേപ മേഖലയില്‍ കുവൈറ്റിന് വന്‍ കുതിപ്പ്

കുവൈറ്റ് സിറ്റി: സാമ്പത്തിക നിക്ഷേപ രംഗത്തെ ജിസിസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി കുവൈത്ത്. 2014 – 2018 കാലയളവില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നിക്ഷേപമെത്തിയത് കുവൈറ്റിലാണ്.

2016 വരെ ആ സ്ഥാനം സൗദിഅറേബ്യക്കായിരുന്നു എന്നും കുവൈറ്റ് ഫിനാന്‍ഷ്യല്‍ സെന്റര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് ഡിപ്പാര്‍ട്‌മെന്റ – മര്‍കസ് ആണ് ഇക്കാര്യം വെളുപ്പെടുത്തിയത്.

2014-2018 കാലയളവില്‍ 163 ശതമാനം വളര്‍ച്ചയാണ് കുവൈറ്റ് കൈവരിച്ചതായി ഇന്‍വെസ്റ്റ് ബാങ്കിങ് മര്‍ക്കസ് അസി. മാനേജര്‍ അബ്ദുല്‍ റസാഖ് തലാല്‍ റസൂഖിയാണ് വ്യക്തമാക്കിയത്. ഈ കാലയളവില്‍ വര്‍ഷംതോറും 16 മുതല്‍ 42 വരെ ഇടപാടുകളുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2017 ലാണ് ഏറ്റവും ശ്രദ്ധേയമായ വളര്‍ച്ച കൈ വരിച്ചത്. 131 ശതമാനം വളര്‍ച്ചയാണ് മുന്‍വര്‍ഷത്തേക്കാള്‍ നേടിയത്.

ജിസിസി അംഗ രാജ്യങ്ങള്‍ക്കിടയില്‍ 2014-2018 കാലയളവില്‍ 127 സാമ്പത്തിക ഇടപാടുകളാണ് കുവൈറ്റിനെ മുന്‍പന്തിയിലെത്തിച്ചത്. അതായത് ജിസിസിയിലെ മൊത്തം ഇടപാടുകളുടെ 23 ശതമാനവും കുവൈറ്റ് കൈയടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button